മതനിരപേക്ഷതയ്ക്ക് കരുത്തേകാന്‍ തൊഴിലാളികള്‍ ഒന്നിക്കണം: മന്ത്രി

കണ്ണൂര്‍: മതനിരപേക്ഷതക്ക് കരുത്തേകാന്‍ തൊഴിലാളി പ്രസ്ഥാനങ്ങള്‍ ഒന്നിക്കണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. നാഷനല്‍ ലേബര്‍ യൂനിയന്‍ സംസ്ഥാന കമ്മിറ്റി കണ്ണൂരില്‍ സംഘടിപ്പിച്ച മെയ്ദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ തൊഴില്‍നയവും വര്‍ഗീയതയും തുടച്ചുനീക്കാന്‍ തൊഴിലാളിസമൂഹം പ്രയത്‌നിക്കണം.
കേന്ദ്ര ദുര്‍ഭരണത്തിനെതിരേ മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍എല്‍യു സംസ്ഥാന പ്രസിഡന്റ് എ പി മുസ്തഫ അധ്യക്ഷത വഹിച്ചു. ഐഎന്‍എല്‍ ദേശീയ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ മുഖ്യപ്രഭാഷണം നടത്തി.
തൊഴിലാളികളുടെ കുടുംബത്തിനുള്ള സാന്ത്വനസഹായം ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും, വിദ്യാഭ്യാസ സഹായം സംസ്ഥാന സെക്രട്ടറി എം എ ലത്തീഫും വിതരണം ചെയ്തു.
സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവന്‍, എന്‍എല്‍യു സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ പടുപ്പ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഖാലിദ് മഞ്ചേരി, ബി അന്‍ഷാദ് അരൂര്‍, അസീസ് കടപ്പുറം, താജുദ്ദീന്‍ മട്ടന്നൂര്‍, ജമാല്‍ കണ്ണൂര്‍, അബ്ദുസ്സലാം കൊല്ലം, മൂസ കണ്ണൂര്‍, ഇബ്രാഹിം വയനാട് സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി പ്രഭാത് സ്‌ക്വയറില്‍ നിന്നാരംഭിച്ച പ്രകടനം സ്റ്റേഡിയം കോര്‍ണറില്‍ സമാപിച്ചു.

RELATED STORIES

Share it
Top