മതം വ്യക്തിപരമായ കാര്യം: കാനം

പുനലൂര്‍ :  സമൂഹത്തിന്റെ പ്രശ്‌നമല്ല മതം, മറിച്ച് വ്യക്തിപരമായ കാര്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അത് സമൂഹത്തിന്റേതാകുമ്പോഴാണ് സംഘര്‍മുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കെപിഎസി സ്ഥാപക പ്രസിഡന്റും മുന്‍ എംഎല്‍എയുമായ എന്‍ രാജഗോപാലന്‍ നായരുടെ സ്മരണാര്‍ഥം പുനലൂരില്‍ രൂപവല്‍ക്കരിച്ച ഫൗണ്ടേഷന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  ഫൗണ്ടേഷന്‍ പുറത്തിറക്കുന്ന സ്മരണികയുടെ ബ്രോഷറിന്റെ പ്രകാശനം മന്ത്രി കെ രാജു നിര്‍വഹിച്ചു. ഫൗണ്ടേഷന്‍ പ്രസിഡന്റ് പി എസ് സുപാല്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ പുനലൂര്‍ മധു, പുനലൂര്‍ നഗരസഭാ ചെയര്‍മാന്‍ എം എ രാജഗോപാല്‍, ജില്ലാ പഞ്ചായത്തംഗം കെ വേണുഗോപാല്‍, ഫൗണ്ടേഷന്‍ സെക്രട്ടറി വി പി ഉണ്ണികൃഷ്ണന്‍, സി പിഐ പുനലൂര്‍ മണ്ഡലം സെക്രട്ടറി സി അജയപ്രസാദ്, എം സലീം, വിജയാംബിക ദേവി സംസാരിച്ചു.

RELATED STORIES

Share it
Top