മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടരുത്്: ഉപരാഷ്ട്രപതി

തിരുവനന്തപുരം: മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടരുതെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ 24ാമത് ശ്രീചിത്തിര തിരുനാള്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
സാമൂഹികനീതിയും എല്ലാവരെയും ഉള്‍ക്കൊള്ളലും ഭരണഘടനയുടെ അന്തസ്സത്തയാണ്. ഒരു പാര്‍ട്ടിക്കും ഒരു സമുദായത്തിന് വേണ്ടി മാത്രം നിലനില്‍ക്കാനാവില്ല. വികസനം സമഗ്രമായിരിക്കണമെന്നും അതു ചില വിഭാഗങ്ങള്‍ക്കു വേണ്ടി മാത്രമുള്ളതാവരുതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
തിരുവനന്തപുരത്തെ ശ്രീ ചിത്തിരതിരുനാള്‍ സ്മാരക പ്രഭാഷണത്തിന് ശേഷം ഉപരാഷ്ട്രപതി തലസ്ഥാനത്ത് നിന്ന് മടങ്ങി. വൈകിട്ട് 5.00 ന് ഗവര്‍ണറുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.

RELATED STORIES

Share it
Top