മതംമാറ്റ ഡിക്ലറേഷന്‍ അതോറിറ്റി: ചട്ടമുണ്ടാക്കാത്തത് എന്തെന്ന് ഹൈക്കോടതി

കൊച്ചി: ഇസ്‌ലാം സ്വീകരിച്ചവര്‍ക്കു മതംമാറ്റ ഡിക്ലറേഷന്‍ സമര്‍പ്പിച്ച് അംഗീകാരം നേടുന്നതിനുള്ള അതോറിറ്റി സംബന്ധിച്ച് ചട്ടമുണ്ടാക്കാത്തതെന്തെന്നു ഹൈക്കോടതി. മരണാനന്തര കര്‍മങ്ങള്‍ മരിച്ചയാളുടെ വിശ്വാസപ്രകാരം നടത്താന്‍ ചട്ടമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് നല്‍കിയ ഹരജിയിലാണു കോടതി ഇക്കാര്യം ആരാഞ്ഞത്. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ചട്ടരൂപവല്‍ക്കരണത്തിനു സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. ഏതാനും ദിവസം മുമ്പ് കൊടുങ്ങല്ലൂരില്‍ മരിച്ച സാമൂഹിക പ്രവര്‍ത്തകന്‍ നജ്മല്‍ ബാബു എന്ന ടി എന്‍ ജോയിയുടെ മരണാനന്തര ചടങ്ങുകള്‍ അദ്ദേഹത്തിന്റെ വിശ്വാസത്തിന് വിരുദ്ധമായി നടത്തിയ പശ്ചാത്തലത്തിലാണ് ഹരജി.

RELATED STORIES

Share it
Top