മണ്ണിടിഞ്ഞു തകര്‍ന്ന ചന്ദ്രമ്മയുടെ വീട് എസ്ഡിപിഐ ഭാരവാഹികള്‍ സന്ദര്‍ശിച്ചു

ഊരകം: പഞ്ചായത്തിലെ കോങ്കട പാറയില്‍ മണ്ണിടിഞ്ഞു തകര്‍ന്ന കൈനിക്കര ചന്ദ്രമ്മയുടെ വീട് ഊരകം പഞ്ചായത്തിലെ എസ്ഡിപിഐ ഭാരവാഹികള്‍ സന്ദര്‍ഷിച്ചു. ലൈഫ്മിഷന്‍ പദ്ധതില്‍ ലഭിച്ച വീടാണ് തകര്‍ന്നത്്. ആണ്‍മക്കളില്ലാത്ത ചന്ദ്രമ്മയുടെ അവസ്ഥ വളരെ ദയനീയമാണന്നും അതിനാല്‍ പഞ്ചായത്ത് അധികൃതരില്‍ നിന്നും അടിയന്തിര സഹായം നല്‍കണമെന്നും എസ്ഡിപിഐ ഭാരവാഹികള്‍ പറഞ്ഞു. ഊരകം പഞ്ചായത്ത് പ്രസിഡന്റ് പി കെ അബൂബക്കര്‍, സെക്രട്ടറി എ പി മുഹമ്മദ്കുട്ടി, ഖജാഞ്ചി ഒ സി സൈനുദ്ദീന്‍, പാങ്ങാട്ട് സമദ് സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top