മണ്ണിടിച്ചില്‍; ഉഗാണ്ടയില്‍ 31 മരണം

കംപാല: കിഴക്കെ ഉഗാണ്ടയിലുണ്ടായ ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് 31 മരണം. കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതിനാല്‍ രക്ഷാശ്രമം തുടരുകയാണ്.
ജില്ലാ ഭരണകൂടം കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ അപകടമേഖലയിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം, മഴ തുടരുന്ന ബുദുദ ജില്ലയില്‍ നദി കരകവിഞ്ഞിട്ടുണ്ട്. വീടുകളിലും പൊതുയിടങ്ങളിലും വെള്ളം കയറി. ഗതാഗതം നിലച്ചിട്ടുണ്ട്. ആളുകളെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നത് തുടരുകയാണെന്ന് ദുരന്തനിവാരണ സേന കമ്മീഷനര്‍ മാര്‍ട്ടിന്‍ ഓവര്‍ അറിയിച്ചു. ബുദുദയിലെ അഞ്ചിലധികം ഗ്രാമങ്ങളെ പ്രളയം വിഴുങ്ങിക്കഴിഞ്ഞിട്ടുണ്ടെന്നാണു വിവരം.

RELATED STORIES

Share it
Top