മണ്ണാര്‍ക്കാട് ലീഗ് ഹര്‍ത്താലിലെ അക്രമം: ആറ് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മണ്ണാര്‍ക്കാട്:  ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുസ് ലിം ലീഗ് മണ്ണാര്‍ക്കാട് ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ അരങ്ങേറിയ അക്രമസംഭവങ്ങള്‍ തടയുന്നതിന് വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.കല്ലടിക്കോട് പോലീസ് സ്‌റ്റേഷന്‍ എസ്‌ഐ സി സുരേന്ദ്രന്‍, എഎസ്‌ഐ പി രാംദാസ്, സീനിയര്‍ സിപിഒ അബ്ദുല്‍ നാസര്‍, സിപിഒമാരായ കെ ഉല്ലാസ്, എം ഹര്‍ഷാദ്, കെ സനല്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി പ്രദീഷ് കുമാറിന്റേതാണ് നടപടി.

RELATED STORIES

Share it
Top