മണ്ണാര്‍ക്കാട് മുസ് ലിം ലീഗ് ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമം; സ്ത്രീകള്‍ക്ക് നേരെയും അസഭ്യവര്‍ഷം

പാലക്കാട്:യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് മുസ് ലിം ലീഗ് ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമം. കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാര്‍ക്കെതിരെ പ്രവര്‍ത്തകര്‍ അസഭ്യം പറയുകയും അക്രമം അഴിച്ചുവിടുകയും ചെയ്തു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും ഹര്‍ത്താലനുകൂലികള്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. സ്ത്രീകളും കുട്ടികളുമുള്ള വാഹനങ്ങള്‍ പോലും ഹര്‍ത്താല്‍ അനുകൂലികള്‍ മണിക്കൂറുകളോളം തടഞ്ഞുവച്ചു.ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് സംഭവം.കുന്തിപ്പുഴ സ്വദേശിയും മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലറുമായ വറോടന്‍ സിറാജുദീന്റെ മകന്‍ സഫീര്‍ (23) ആണ് മരണപ്പെട്ടത്. കോടതിപ്പടിയിലെ തുണിക്കടയില്‍ വെച്ചാണ് സംഭവം.സാരമായി പരിക്കേറ്റ സഫീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെ്ങ്കിലും മരണപെട്ടു. കടയിലെത്തിയ മൂന്നംഗ സംഘമാണ് കുത്തിയത്.
അതേസമയം, സഫീറിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു സിപിഐ പ്രവര്‍ത്തകരെ പോലീസ്  പിടികൂടി. കുന്തിപ്പുഴ നമ്പിയന്‍കുന്ന് സ്വദേശികളായ  ഇവര്‍ സഫീറിന്റെ അയല്‍വാസികളാണ്. വര്‍ഷങ്ങളായി നിലവിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും രാഷ്ട്രീയ കൊലപാതകമല്ല ഇതെന്നുമാണ് പൊലീസ് പറയുന്നത്. പിടിയിലായവര്‍ക്ക് ഗൂണ്ടാബന്ധമുള്ളതായും പൊലീസ് പറഞ്ഞു.

RELATED STORIES

Share it
Top