മണ്ണാര്‍ക്കാട് എംഎല്‍എയെ ജയിപ്പിക്കരുതെന്ന് കാന്തപുരം

Kanthapuram_H

[related]

കോഴിക്കോട്:  രണ്ടു സുന്നി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയവര്‍ക്ക് ജാമ്യം ലഭിക്കാന്‍ സഹായിച്ച മണ്ണാര്‍ക്കാട് എംഎല്‍എ അഡ്വ. എന്‍ ശംസുദ്ദീനെ ജയിപ്പിക്കരുതെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ല്യാര്‍. കാരന്തൂര്‍ മര്‍ക്കസില്‍ നടന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുന്നി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയവര്‍ക്ക് രണ്ട് ദിവസത്തിനകം ജാമ്യം ലഭിക്കാന്‍ കാരണം ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. അവരെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സുന്നി സംഘടനയ്ക്ക് ഗുണം ചെയ്യുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്നും അബൂബക്കര്‍ മുസ്‌ല്യാര്‍ ആവശ്യപ്പെട്ടു.

അതേസമയം, കാന്തപുരത്തിന്റെ പ്രസ്താവന തെറ്റിധാരണമൂലമാണെന്ന് എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു.

RELATED STORIES

Share it
Top