മണ്ടൂരില്‍ ഓടിക്കൊണ്ടിരുന്ന മല്‍സ്യലോറി കത്തിനശിച്ചു

പഴയങ്ങാടി: മണ്ടൂര്‍ കെഎസ്ടിപി റോഡില്‍ ഓടിക്കൊണ്ടിരുന്ന മീന്‍ലോറിക്ക് തീപിടിച്ചു. ഇന്നലെ വൈകീട്ട് 3.30ഓടെയാണ് സംഭവം. മംഗലാപുരത്ത് നിന്നു മല്‍സ്യവുമായി വരികയായിരുന്ന കെഎ 20 എഎ 2059 മല്‍സ്യലോറിയാണ് തീപിടിച്ചത്. ടയര്‍പൊട്ടി ഡ്രം റോഡില്‍ ഉരസി തീപിടിക്കുകയായിരുന്നു. മിനിറ്റുകള്‍ക്കകം ടയറിന് തീപിടിച്ച് ലോറി ഭാഗികമായി കത്തിനശിച്ചു. ലോറി ഡ്രൈവറും ക്ലീനറും ഇറങ്ങിയോടി. പിന്നാലെയെത്തിയ ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് സമീപത്തെ തോട്ടിലെ വെള്ളം ഉപയോഗിച്ചും വീടുകളിലെ പൈപ്പ് ഉപയോഗിച്ചും തീയണയ്ക്കാന്‍ ശ്രമിച്ചത് വന്‍ ദുരന്തമൊഴിവാക്കി. തുടര്‍ന്ന് പയ്യന്നൂരില്‍ നിന്നെത്തിയ രണ്ട് ഫയര്‍ഫോഴ്‌സ് യൂനിറ്റും ചേര്‍ന്നാണ് തീയണച്ചത്. ഡീസല്‍ ടാങ്കിലേക്ക് തീ വ്യാപിക്കാന്‍ തുടങ്ങിയിരുന്നു. സംഭവമറിഞ്ഞ് വന്‍ ജനക്കൂട്ടം സ്ഥലത്തെത്തി. തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിയാരം എസ്‌ഐ പ്രവീണും സ്ഥലത്തെത്തിയിരുന്നു. ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി.

RELATED STORIES

Share it
Top