മണിശങ്കര്‍ അയ്യര്‍ക്ക് എതിരായ പരാതി: റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അപമാനകരമായ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് അജയ് അഗര്‍വാള്‍ സമര്‍പ്പിച്ച ഹരജിയില്‍ റിപോര്‍ട്ട് സമര്‍പിക്കണമെന്നു ഡല്‍ഹി പോലിസിന് കോടതിയുടെ അന്ത്യശാസനം. അടുത്ത തവണ ഹരജി പരിഗണിക്കുന്ന സപ്തംബര്‍ 20ന് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണു കോടതി അറിയിച്ചത്. അഗര്‍വാളിന്റെ ഹരജി ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണെന്നു കഴിഞ്ഞതവണ കേസ് പരിഗണിച്ച സമയത്ത് പോലിസ് കോടതിയെ അറിയിച്ചിരുന്നു. ഡല്‍ഹിയിലെ മണിശങ്കറുടെ വസതിയില്‍ 2017 ഡിസംബര്‍ ആറിന് നടന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മണിശങ്കര്‍ മോശം പരാമര്‍ശം നടത്തിയെന്ന് അഗര്‍വാള്‍ ഹരജിയില്‍ ആരോപിച്ചിരുന്നു.

RELATED STORIES

Share it
Top