മണിശങ്കര്‍ അയ്യര്‍ക്കെതിരേ രാജ്യദ്രോഹ കേസ്‌

കോട്ട (രാജസ്ഥാന്‍): മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരേ രാജ്യദ്രോഹ കേസ്. കോട്ട അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കേസ് ഫെബ്രുവരി 20ന് പരിഗണിക്കും. പാക് അനുകൂല പരാമര്‍ശം നടത്തിയതിന്റെ പേരില്‍ പ്രാദേശിക ബിജെപി നേതാവ് അശോക് ചൗധരിയാണ് മണിശങ്കര്‍ അയ്യര്‍ക്കെതിരേ കോടതിയെ സമീപിച്ചത്.
കറാച്ചി സാഹിത്യോല്‍സവത്തിനിടെ പാകിസ്താനുമായുള്ള പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഇന്ത്യക്കു താല്‍പര്യമില്ലെന്ന  പരാമര്‍ശം ദേശവിരുദ്ധമാണ്. ഇന്ത്യന്‍ സൈനികതാവളങ്ങള്‍ക്കു നേരെ ആക്രമണം നടത്തുന്ന ഭീകരര്‍ക്ക് പാകിസ്താന്‍ പിന്തുണ നല്‍കുന്നതിനിടെയാണ് മണിശങ്കര്‍ അയ്യര്‍ പാക് അനുകൂല പരാമര്‍ശം നടത്തിയതെന്നും ബിജെപി നേതാവ് ഹരജിയില്‍ ആരോപിക്കുന്നു.

RELATED STORIES

Share it
Top