മണിയമ്പള്ളി പാലം പുനര്‍നിര്‍മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധംപൂച്ചാക്കല്‍: അരൂക്കുറ്റി നദ് വത്ത് നഗര്‍ മണിയമ്പള്ളി പാലം പുനര്‍നിര്‍മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധം ശക്തം. എ എം ആരിഫിന്റെ എംഎല്‍എ  ഫണ്ടില്‍ നിന്ന് പാലത്തിനും വടുതല കുടപുറം റോഡിനും വേണ്ടി 108.5 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍, പിന്നീട് ഒരു തരത്തിലുള്ള നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍  ആരോപിക്കുന്നു.ഈ പാലത്തിലൂടെയാണ് പ്രദേശത്തെ   മൂന്ന് സ്‌കൂളികളിലെ വിദ്യാഥികളും സഞ്ചരിക്കുന്നത്. പാലം തകര്‍ന്ന് വര്‍ഷങ്ങളായിട്ടും പുനര്‍നിര്‍മിക്കാന്‍ ഒരുനടപടിയും സ്വീകരച്ചിരുന്നില്ല. ഇതിനെതിരേ വിദ്യാര്‍ഥികളും വടക്കന്‍ മേഖല വികസന വികസന സമിതിയും പല തവണ നിവേദനം നല്‍കിയിരുന്നു. 50 വര്‍ഷത്തോളം പഴക്കമുള്ളതാണ് പാലം. ബലക്ഷയമാണ് പ്രധാന പ്രശ്‌നം. പാലത്തിന്റെ അടിഭാഗവും റോഡും കൈവരികളും തകര്‍ന്നനിലയിലാണ്. ഒരേ സമയം ഒരു വാഹനം പോവാന്‍ മാത്രമെ പാലത്തിന് വീതിയുള്ളൂ. പാലത്തിന്റെ ഇരുവശങ്ങളിലുള്ള ഇരുമ്പ് പോസ്റ്റില്‍ തട്ടി വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുന്നത് പതിവാണ്. സ്‌കൂള്‍ തുറക്കുംമുമ്പ് പാലത്തിന്റെ നിര്‍മാണം ആരംഭിക്കണമെന്ന് വടക്കന്‍ മേഖല വികസന സമിതി ചെയര്‍മാന്‍ സി എസ് മാമു ചെറുകാട് ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top