മണിപ്പൂര്‍ സര്‍വകലാശാലയില്‍ അര്‍ധരാത്രി റെയ്ഡ്

ഇംഫാല്‍: സാമ്പത്തിക തട്ടിപ്പുകളടക്കം നടത്തിയ വൈസ് ചാന്‍സലര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥി പ്രക്ഷോഭം നടന്ന മണിപ്പൂര്‍ സര്‍വകലാശാലയില്‍ അര്‍ധരാത്രി പോലിസ് റെയ്ഡ്. വ്യാഴാഴ്ച അര്‍ധരാത്രി കാംപസിലെത്തിയ പോലിസാണ് വിദ്യാര്‍ഥികള്‍ക്കെതിരേ കണ്ണീര്‍വാതകവും പുകബോംബും പ്രയോഗിക്കുകയും റെയ്ഡ് നടത്തുകയും ചെയ്തത്. 90 വിദ്യാര്‍ഥികളെയും അഞ്ച് അധ്യാപകരെയും പോലിസ് അറസ്റ്റ് ചെയ്തു. വിസിക്കെതിരായ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് മെയ് 31 മുതല്‍ ആഗസ്ത് 23 വരെ സര്‍വകലാശാല അടച്ചിട്ടിരുന്നു. വിസിയെ സസ്‌പെന്‍ഡ് ചെയ്തതോടെയാണ് 85 ദിവസം നീണ്ട സമരം പിന്‍വലിക്കാന്‍ വിദ്യാര്‍ഥികള്‍ തയ്യാറായത്.

RELATED STORIES

Share it
Top