മണിപ്പൂര്‍ വ്യാജ ഏറ്റുമുട്ടല്‍: 27നകം അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കണം

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സൈന്യം, അസം റൈഫിള്‍സ്, പോലിസ് എന്നിവര്‍ നടത്തിയ വ്യാജ ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട നാലു കേസുകളില്‍ അന്തിമ റിപോര്‍ട്ടുകള്‍  27നകം ബന്ധപ്പെട്ട കോടതികളില്‍ സമര്‍പ്പിക്കാന്‍ സുപ്രിംകോടതി സിബിഐക്ക് നിര്‍ദേശം നല്‍കി. അന്വേഷണം പൂര്‍ത്തിയായെന്നും അന്തിമ റിപോര്‍ട്ടുകള്‍ തയ്യാറായിവരുകയാണെന്നും സിബിഐയുടെ പ്രത്യേകാന്വേഷണ സംഘം (എസ്‌ഐടി) അറിയിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസുമാരായ മദന്‍ ബി ലോകര്‍, യു യു ലളിത് എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്.
ബാക്കിയുള്ള ഏറ്റുമുട്ടല്‍ കേസുകള്‍ അന്വേഷിക്കുന്ന എസ്‌ഐടിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന പോലിസ് സൂപ്രണ്ട് മഹേഷ് ഭരദ്വാജ്, ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് രവി സിങ് എന്നിവരെ ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top