മണിപ്പൂര്‍: മുഖ്യമന്ത്രി എത്തുന്നതിന് മുമ്പ് ബോംബ് സ്‌ഫോടനം

ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ് എത്തുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പ് കാങ്‌പോക്പി ജില്ലയില്‍ ബോംബ് സ്‌ഫോടനം. കാങ്‌പോക്പി ബസാറിലെ പോസ്റ്റ് ഓഫിസിനു സമീപമാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ ബോംബ് സ്‌ഫോടനം ഉണ്ടായതെന്ന് പോലിസ് അറിയിച്ചു. സ്‌ഫോടനത്തില്‍ ആളപായമില്ല. രണ്ടു കാറുകള്‍ തകര്‍ന്നിട്ടുണ്ട്. കാങ്‌പോക്പി ബസാറിനടുത്ത് സ്ത്രീമാര്‍ക്കറ്റിനും ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും താമസിക്കാനുള്ള കെട്ടിടത്തിനും ശിലാസ്ഥാപനം നിര്‍വഹിക്കാനാണ് മുഖ്യമന്ത്രി വെള്ളിയാഴ്ച എത്താനിരുന്നത്. സ്‌ഫോടനം നടന്നെങ്കിലും മുഖ്യമന്ത്രിയുടെ സന്ദര്‍ശനം മാറ്റിയില്ല.

RELATED STORIES

Share it
Top