മണിപ്പൂരില്‍ അക്രമം; 10 പേര്‍ക്കു പരിക്ക്

ഇംഫാല്‍: മണിപ്പൂരിലെ ജിരിബം ജില്ലയില്‍ പോലിസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ആറു പ്രതിഷേധക്കാര്‍ക്കും നാലു പോലിസുകാര്‍ക്കുമാണ് പരിക്കേറ്റത്. സംസ്ഥാന നിയമസഭ പാസാക്കിയ മണിപ്പൂര്‍ ജനതാ സംരക്ഷണ ബില്ലിനെതിരേ ലാല്‍വാനി മേഖലയില്‍ ധര്‍ണ നടത്താന്‍ ശ്രമിച്ചവരാണ് പോലിസുമായി ഏറ്റുമുട്ടിയത്.
മണിപ്പൂരിലെ തദ്ദേശജനതയുടെ സ്വത്വം സംരക്ഷിക്കുന്നതിനാണ് നിയമം പാസാക്കിയത്. എന്നാല്‍, തദ്ദേശീയരായി കണക്കാക്കുന്നതിന് 1951 അടിസ്ഥാന വര്‍ഷമാക്കിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. അടിസ്ഥാന വര്‍ഷം 1972 ആക്കി മാറ്റണമെന്നാണ് ആവശ്യം. കല്ലേറില്‍ പോലിസ് സൂപ്രണ്ട് അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ പോലിസ് സേന എത്തിയശേഷമാണ് സ്ഥിതിഗതികള്‍ ശാന്തമായത്.

RELATED STORIES

Share it
Top