മണല്‍ നീക്കം ചെയ്തില്ല: തീരദേശ റോഡിലെ ഗതാഗതം തടസ്സപ്പെടുന്നു

വൈപ്പിന്‍: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ തിരമാലകള്‍ക്കൊപ്പം തീരദേശ റോഡിലേക്ക് അടിച്ചുകയറിയ മണല്‍ നീക്കം ചെയ്യാത്ത് ഇതിലൂടെയുളള ഗതാഗതം തടസ്സപ്പെടുത്തുന്നതായി പരാതി. ഇവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ച 100 ല്‍ പരം കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാംപില്‍ നിന്നും തിരികെ വീടുകളിലെത്തിയിട്ടും തീരാദുരിതമാണെന്ന് നാട്ടുകാര്‍ പറുന്നു. മണല്‍ നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് ഇതിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. രോഗികളെ ആശുപത്രിയിലെത്തിക്കാനും പ്രായമുളളവര്‍ക്കും കുട്ടികള്‍ക്കും നടക്കാനും ഏറെ പ്രയാസമാണ്. ഓേട്ടാറിക്ഷ ഇപ്പോള്‍ അണിയല്‍ കടപ്പുറത്തെത്തുന്നതിനു മുമ്പായി സര്‍വീസ് അവസാനിപ്പിക്കുകയാണ്. അണിയല്‍ കടപ്പുറത്ത് നിന്നും തെക്കോട്ട് നായരമ്പലം മേഖലയിലും ഇതുതെന്നയാണ് അവസ്ഥ. ചാത്തങ്ങാട് കടപ്പുറത്ത് ഇത്തരത്തില്‍ അടിഞ്ഞുകൂടിയ മണല്‍ നാട്ടുകാരുടെ നേതൃത്വത്തിലാണ് നീക്കം ചെയ്തത്. തീരദേശത്തെ താഴ്ന്ന പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന വീടുകള്‍ക്ക് ആവശ്യമായ മണല്‍ എടുക്കാന്‍ അനുമതി നല്‍കണമൊണ് ദുരിതബാധിതരുടെ ആവശ്യം. മണല്‍ രഹസ്യമായി വാഹനത്തില്‍ കടത്തുന്ന മണല്‍ ലോബികള്‍ക്കെതിരേ നടപടികള്‍ വേണമെന്നും ഇതിനെല്ലാം പഞ്ചായത്ത് മുന്‍കൈ എടുക്കണമെന്നും ദുരിതബാധിതര്‍ ആവശ്യപ്പെടുന്നു.

RELATED STORIES

Share it
Top