മണലി അക്രമപരമ്പര : രണ്ടുപേര്‍ പിടിയില്‍കേച്ചേരി: മണലിയില്‍ അക്രമപരമ്പര നടത്തിയ ഗുണ്ടാസംഘത്തിലെ രണ്ടു പേര്‍ പിടിയിലായതായി സൂചന. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മേഖലയില്‍ മാരകായുധങ്ങളായി വീടുകയറിയും പട്ടാപ്പകല്‍ നടുറോഡില്‍ യുവാവിനെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതികളെയാണ് കുന്നംകുളം പോലിസ് പിടികൂടിയിട്ടുള്ളതെന്നാണ് ലഭിക്കുന്ന വിവരം. മുമ്പ് കേച്ചേരിയില്‍ താമസിച്ചിരുന്നതും പിന്നീട് പെരുമ്പിലാവ് അന്‍സാര്‍ വനിതാ കോളജിന് സമീപത്തുള്ള വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറ്റിയതുമായ നാലകത്ത് നവാസിന്റെ മക്കളായ ചാപ്പു എന്ന് വിളിക്കുന്ന ബാദുഷാ, സഹോദരന്‍ ഷിഹാബ് എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്ന് അറിയുന്നു. മേഖലയില്‍ പോലിസ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയതോടെ കഞ്ചാവ്-ഗുണ്ടാ മാഫിയ സംഘാംഗങ്ങള്‍ മുങ്ങിയതായാണ് അറിയുന്നത്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.

RELATED STORIES

Share it
Top