മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ് : രാഷ്ട്രീയകക്ഷി യോഗം ഇന്ന് തിരുവനന്തപുരത്ത്മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം ഇന്നു വൈകീട്ട് 3ന് തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസില്‍ ചേരും. 35 വാര്‍ഡുകളുള്ള നഗരസഭയില്‍ 2017 സപ്തംബര്‍ 10നകം തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് കമ്മീഷന്‍ രാഷ്ട്രീയകക്ഷികളുടെ യോഗം വിളിച്ചിരിക്കുന്നത്. 2017 സപ്തംബര്‍ 24നാണ് നഗരസഭയുടെ പുതിയ ഭരണസമിതി അധികാരം ഏറ്റെടുക്കേണ്ടത്. ആയതിനാല്‍, ആഗസ്ത് അവസാനം തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. നഗരസഭയിലെ ഉരുവച്ചാല്‍ വാര്‍ഡില്‍ കൗണ്‍സിലര്‍ കോടഞ്ചേരി രാജന്‍ മരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. 1990 ഏപ്രില്‍ ഒന്നിനാണ് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ മട്ടന്നൂ ര്‍ പഞ്ചായത്തിനെ നഗരസഭയായി ഉയര്‍ത്തിയത്. എന്നാല്‍ 1991ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ മട്ടന്നൂരിനെ പഞ്ചായത്തായി തരംതാഴ്ത്തി. ഇതിനെതിരേ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ആക്ഷന്‍ കൗ ണ്‍സില്‍ അധ്യക്ഷനുമായിരുന്ന മുകുന്ദന്‍ മാസ്റ്റര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. തുടര്‍ന്ന് മട്ടന്നൂരിനെ നഗരസഭയായി നിലനിര്‍ത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. 1997 ആഗസ്ത് അവസാനം നഗരസഭാ തിരഞ്ഞെടുപ്പ് നടന്നു. സപ്തംബറില്‍ കെ ടി ചന്ദ്ര ന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഒന്നാമത്തെ മുനിസിപ്പല്‍ ഭരണസമിതി അധികാരത്തില്‍ വന്നു. യുഡിഎഫിന് നാമമാത്രമായ അംഗബലമാണ് കൗണ്‍സിലില്‍ ഉണ്ടായിരുന്നത്. തുടര്‍വര്‍ഷങ്ങളിലും എല്‍ഡിഎഫ് ഭരണസമിതി തന്നെ മികച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.

RELATED STORIES

Share it
Top