മട്ടന്നൂര്‍ ടൗണ്‍ സ്‌ക്വയര്‍ ഇന്നു തുറക്കും

മട്ടന്നൂര്‍: ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി മട്ടന്നൂര്‍ ബസ്‌സ്റ്റാന്റിനു സമീപം നിര്‍മിച്ച ടൗണ്‍ സ്‌ക്വയര്‍ പൊതുജനങ്ങള്‍ക്കായി ഇന്ന് തുറന്നുകൊടുക്കും. വൈകീട്ട് മൂന്നിന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഇ പി ജയരാജന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
തുടര്‍ന്ന് ഫോക്‌ലോര്‍ അക്കാദമിയുടെ നാടന്‍പാട്ടും, പരിയാരം ഭൂമിക കലാവേദിയുടെ വിവിധ കലാപരിപാടികളും അരങ്ങേറും. ആംഫി തിയേറ്റര്‍, നടപ്പാത, കഫ്റ്റീരിയ, കുട്ടികളുടെ പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, മ്യൂറല്‍ പെയിന്റിങ്, ടോയ്‌ലെറ്റ് ബ്ലോക്ക് എന്നിവയോടെയാണ് ടൗണ്‍ സ്‌ക്വയര്‍ പണിതത്. ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പിനായിരുന്നു നിര്‍മാണച്ചുമതല. സാംസ്‌കാരിക പരിപാടികളും പൊതുയോഗങ്ങളും നടത്താനും നഗരത്തിലെത്തുന്നവര്‍ക്ക് വിശ്രമിക്കാനും ഇവിടെ സാധിക്കും. മട്ടന്നൂരിന് അഭിമാനിക്കാവുന്ന വലിയ പദ്ധതിയാണ് പൂര്‍ത്തിയായതെന്ന് നഗരസഭ ചെയര്‍പേഴ്‌സന്‍ അനിത വേണുവും വൈസ്‌ചെയര്‍മാന്‍ പി പുരുഷോത്തമനും അറിയിച്ചു.

RELATED STORIES

Share it
Top