മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ രോഗികള്‍ ദുരിതത്തില്‍

മട്ടന്നൂര്‍: ഡോക്ടറെ കാണാനും മരുന്ന് വാങ്ങാനും രോഗികള്‍ മണിക്കൂറുകള്‍ കാത്തിരിക്കണം. ആരോഗ്യമന്ത്രിയുടെ നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഈ സ്ഥിതി. മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ മാസങ്ങളായി കാണുന്ന കാഴ്ചയാണിത്. ഫാര്‍മസിയില്‍ ആവശ്യത്തിന് ജീവനക്കാരില്ല. ഇതാണ് രോഗികളുടെ ദുരിതത്തിനു കാരണം. രാവിലെ ഡോക്ടറെ കാണാന്‍ വരിനില്‍ക്കണം. ഡോക്ടര്‍ മരുന്ന് കുറിച്ചതിനു ശേഷം മരുന്നിനായി വീണ്ടും മണിക്കൂറുകള്‍ കാത്തിരിക്കണം. അവശരോഗികളെയും കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതര്‍. കഴിഞ്ഞ സീസണില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിച്ചപ്പോള്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളസംഘം ആശുപത്രി സന്ദര്‍ശിക്കുകയും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പഴയ പടിയിലായി കാര്യങ്ങള്‍. ഒരു വിഭാഗത്തിലും മതിയായ ജീവനക്കാരില്ല. രാത്രിയായാല്‍ ഡോക്ടറും ഇല്ല. രാത്രിയില്‍ രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് പേരിനു മാത്രം. പഴയ കെട്ടിടത്തിന്റെ സീലിങ് സ്ലാബുകള്‍ അടര്‍ന്നുവീണു തുടങ്ങിയിട്ട് നാളുകളായി .

RELATED STORIES

Share it
Top