മട്ടന്നൂരില്‍ അമ്മയെ മകന്‍ കഴുത്തുഞെരിച്ച് കൊന്നു

മട്ടന്നൂര്‍: ചാവശ്ശേരി കട്ടേക്കണ്ടത്തില്‍ മാതൃദിനത്തില്‍ അമ്മയെ മകന്‍ കഴുത്ത് ഞെരിച്ചുകൊന്നു. വെമ്പടിച്ചാല്‍ വീട്ടില്‍ പരേതനായ കുഞ്ഞികൃഷ്ണന്റെ ഭാര്യ പാര്‍വതി അമ്മ (86)യാണു കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് മൂന്നോടെയാണു ദാരുണ സംഭവം.
ഇതുമായി ബന്ധപ്പെട്ട എക മകന്‍ സതീശനെ (45) മട്ടന്നൂര്‍ പോലിസ് കസ്റ്റഡിയിലെടുത്തു. ഉച്ചഭക്ഷണത്തിനു ശേഷം ഉറങ്ങുകയായിരുന്ന അമ്മയെ മദ്യലഹരിയില്‍ സതീശന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അടുത്ത വിട്ടിലുള്ളവരെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് മട്ടന്നൂര്‍ സിഐ എ വി ജോര്‍ജിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി.
മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. കസ്റ്റഡിയിലെടുത്ത സതീശനെ ചോദ്യം ചെയ്തു വരികയാണ്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയേക്കും. സതീശന്റെ ഭാര്യ രണ്ട് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.

RELATED STORIES

Share it
Top