മട്ടന്നൂരില്‍ അന്തരാഷ്ട്ര സ്റ്റേഡിയം വേണമെന്ന ആവശ്യം ശക്തമാവുന്നു

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം യഥാര്‍ഥ്യമാവുന്നതോടെ മട്ടന്നൂരില്‍ അന്തരാഷ്ട്ര സ്റ്റേഡിയം വേണമെന്ന ആവശ്യം ശക്തമാവുന്നു. യാത്രാ സൗകര്യം വര്‍ധിക്കുന്നതോടെ കായികതാരങ്ങള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലമായതില്‍ സ്‌റ്റേഡിയത്തിന്റെ പ്രധാന്യം വര്‍ധിച്ചു.
സ്ഥലം എംഎല്‍എ ഇ പി ജയരാജന്‍ ഇതുസംബന്ധിച്ച് സര്‍ക്കാരില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്്. എന്നാല്‍, സ്ഥലം കണ്ടെത്തുന്നതാണു പ്രധാന പ്രശ്‌നം. പഴശ്ശി ഇറിഗേഷന് കീഴില്‍ കോടതിക്ക് സമീപം സ്ഥലമുണ്ടെങ്കിലും റവന്യൂ ടവര്‍ സ്ഥാപിക്കാന്‍ ഇവിടെ ഇതിനകം മുന്നുഏക്കര്‍ കണ്ടെത്തിട്ടുണ്ട്. ബാക്കിവരുന്ന സ്ഥലവും സ്വകാര്യ വ്യക്തികളുടെ സ്ഥലവും പ്രയോജനപ്പെടുത്തിയാല്‍ സ്‌റ്റേഡിയം നിര്‍മിക്കാനാവും. നിലവില്‍ നഗരസഭയുടെ കീഴില്‍ കോളജ് റോഡില്‍ മിനി സ്‌റ്റേഡിയം ഉണ്ടെങ്കിലും വേണ്ടത്ര സൗകര്യമില്ല. നഗരസഭയുടെ ഇരുനില കെട്ടിടം വന്നതോടെ സ്റ്റേഡിയത്തിന്റെ സൗകര്യം വീണ്ടും കുറഞ്ഞു. നേരത്തെ പല കായിക മല്‍സരങ്ങളും ഇവിടെ നടത്തിയിരുന്നു. എന്നാല്‍ സ്ഥലപരിമിതി മൂലം കുറച്ചുകാലമായി മല്‍സരങ്ങള്‍ നടക്കാറില്ല. ഈയിടെ ഇന്റര്‍ കോളീജിയറ്റ് വോളിബോള്‍ മല്‍സരം പോലും മറ്റു സ്ഥലങ്ങളിലാണു നടത്തിയത്. എന്നാല്‍ നിലവിലുള്ള സ്റ്റേഡിയം വികസിപ്പിക്കാനും പ്രയാസമാണ്. ഒരുവശത്ത് മുനിസിപ്പല്‍ കെട്ടിടവും മറുവശങ്ങളില്‍ നിരവധി വീടുകളുമാണ്.

RELATED STORIES

Share it
Top