മടിക്കൈ കമ്മാരന്‍: രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധം പുലര്‍ത്തിയ നേതാവ്

കാഞ്ഞങ്ങാട്: മടിക്കൈ കമ്മാരന്‍ രാഷ്ട്രീയതീതമായി വ്യക്തി ബന്ധം പുലര്‍ത്തിയിരുന്ന നേതാവ്. സൗമ്യനും ശാന്തശീലനുമായിരുന്ന മടിക്കൈ കമ്മാരന്‍ കാഞ്ഞങ്ങാട് രാഷ്ട്രീയമായും സാമൂഹികമായും ശാന്തത നിലനിര്‍ത്താന്‍ ആഗ്രഹിച്ചിരുന്ന നേതാവായിരുന്നു. ആദ്യ കാലത്തെ സോഷ്യലിസ്റ്റ് രാഷ്ട്രീയം പിന്തുടര്‍ന്നതിന്റെ എല്ലാ ഗുണങ്ങളും പില്‍ക്കാലത്ത് സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളില്‍ മടിക്കൈ കമ്മാരനില്‍ കാണാം. മടിക്കൈ കമ്മാരനും സിപിഎം നേതാവുമായിരുന്ന മുന്‍ എംഎല്‍എ കെ പുരുഷോത്തമന്‍, ഡിസിസി മുന്‍ പ്രസിഡന്റ് അഡ്വ. സി കെ ശ്രീധരന്‍, ജനതാദള്‍ നേതാവ് എ വി രാമകൃഷ്ണന്‍, മുസ്്‌ലിംലീഗ് നേതാക്കളായ എ പി അബ്ദുല്ല, യു വി മൊയ്തു തുടങ്ങിയ നേതാക്കന്മാരും തമ്മില്‍ രാഷ്ട്രീയത്തിനതീതമായ ബന്ധ ം നിലനിര്‍ത്തി. കാഞ്ഞങ്ങാട്ടെ ഏത് കുട്ടായ്മയിലും പുരോഗമന പ്രവര്‍ത്തിയിലും രാഷ്ട്രീയാതീതമായി മടിക്കൈ കമ്മാരന്‍ പ്രവര്‍ ത്തിച്ചു. ഒന്നര വര്‍ഷം മുമ്പ് മടിക്കൈ കമ്മാരനെ കാഞ്ഞങ്ങാട് പൗരാവലി ആദരിച്ചു. ജില്ലയില്‍ കമ്മ്യുണിസ്റ്റ് ഗ്രാമങ്ങളില്‍ ബിജെപിക്ക് വേരോട്ടമുണ്ടാക്കാനും മടിക്കൈ കമ്മാരന് സാധിച്ചിരുന്നു. എന്നാല്‍ അവസാന കാലത്ത് മടിക്കൈ കമ്മാരന് വേണ്ടത്ര പരിഗണന ബിജെപിയുടെ പുതിയ നേതൃത്വങ്ങള്‍ നല്‍കിയില്ല. മരിക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് കാഞ്ഞങ്ങാട് പൗരാവലി ആദരിച്ചത്. മടിക്കൈ കമ്മാരനെ ആദരിക്കാന്‍ പോലും ബിജെപി നേതൃത്വം മുന്നോട്ട് വന്നത് ഇതിനു ശേഷമാണ്. കൂടെ പ്രവര്‍ത്തിച്ചിരുന്ന കെജി മാരാറും എം ഉമനാഥ റാവുവിനെ പോലുള്ളവരും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞതും ഇദ്ദേഹത്തിന് കനത്ത തിരിച്ചടിയായി. ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി, ജില്ലാ പ്രസിഡന്റ് എം സി ഖമറുദ്ദീന്‍, വൈസ് പ്രസിഡന്റ് പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി, മണ്ഡലം പ്രസിഡന്റ് എം പി ജാഫര്‍, സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, എ ഹമീദ് ഹാജി ആദരാഞ്ജലി അര്‍പ്പിച്ചു.

RELATED STORIES

Share it
Top