മടപ്പള്ളി കോളജ്: അക്രമത്തിനിരയായ വിദ്യാര്‍ഥികളുടെ മൊഴിയെടുത്തു

വടകര: മടപ്പള്ളി കോളജില്‍ എസ്എഫ്‌ഐ ഗുണ്ടായിസത്തിരയായ വിദ്യാര്‍ഥികളില്‍ നിന്ന് ഡെപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് കോളജ് എജുക്കേഷന്‍ എല്‍സമ്മ മൊഴിയെടുത്തു. അക്രമത്തിനിരയായ തംജിദ, സ ല്‍വ അബൂബക്കര്‍, സഫ്‌വാന, മുനവ്വിര്‍, അജ്ഫാന്‍, അജ്ഫാനിന്റെ പിതാവ് എന്നിവരില്‍ നിന്നാണ് മൊഴിയെടുത്തത്. കോളജിലെത്തിയാണ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തത്. വിദ്യാര്‍ഥികള്‍ സംഭവംവിവരിച്ചു. ജില്ലാ കലക്ടര്‍ വിളിച്ചു കൂട്ടിയ സര്‍വ കക്ഷി സമാധാന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി ഡയറക്ടര്‍ കോളജിലെത്തിയത്. യോഗം നടന്നതിന്റെ പിറ്റേ ദിവസം തന്നെ ഡെപ്യൂട്ടി ഡയറക്ടര്‍ കോളജിലെത്തുകയായിരുന്നു.

RELATED STORIES

Share it
Top