മടപ്പളളി അടിപ്പാത ഉന്നതര്‍ സന്ദര്‍ശിച്ചുവടകര: പ്രധാന പണികള്‍ ഏറെക്കുറെ പൂര്‍ത്തീകരിച്ച മടപ്പളളി റെയില്‍വേ അടിപാത മുല്ലപ്പളളി രാമചന്ദ്രന്‍ എംപി, അസിസ്റ്റന്റ് ഡിവിഷനല്‍ മാനേജര്‍ ടി രാജ്കുമാറിന്റെ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു നിര്‍മ്മാണ പുരോഗതി വിലയിരുത്തി. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ ബദ്ധപ്പെട്ട എന്‍ജിനിയര്‍മാര്‍ക്ക് കൈമാറും. നിലവില്‍ കരാര്‍ പ്രകാരമുളള ബാക്കിജോലികള്‍ പെട്ടന്ന് പൂര്‍ത്തീകരിക്കും.സാധാരണയായി വെള്ളക്കെട്ടുളള ഇവിടുത്തെ വെള്ളം എങ്ങിനെ തിരിച്ചുവിടണമെന്നതിനെ കുറിച്ച് റെയില്‍വെയുടെ സാങ്കേതിക വിദഗ്ദരുമായി  ചര്‍ച്ചചെയത് തീരുമാനിക്കുമെന്ന് രാജ്കുമാര്‍ പറഞ്ഞു. ജനപ്രതിനിധികളും രാഷ്ട്രീയപ്രതിനിധികളും ഉദ്യോഗസ്ഥ സംഘത്തെ വരവേറ്റു. പഞ്ചായത്ത് പ്രസിഡന്റ് വിപി കവിത, വൈസ് പ്രസിഡന്റ് പി ജയരാജന്‍, വിപി ജനാര്‍ദ്ദനന്‍, കെ ഗംഗാധരകുറുപ്പ്, ശ്രീധരന്‍ മടപ്പളളി, സികെ മൊയ്തു, ബാബു ഒഞ്ചിയം, സുരേഷ് ടികെ, കൊറ്റോത്ത് ഗംഗാധരന്‍ എന്നിവരുമായി സംഘം ചര്‍ച്ച നടത്തി. ഒരു കോടിയായിരുന്നു ഇതിന്റെ എസ്റ്റിമേറ്റ് തുക. സാങ്കേതിക കാരണങ്ങളാല്‍ പണി നീണ്ടുപോയതോടെ എസ്റ്റിമേറ്റ് തുക റെയില്‍വേ പരിഷ്‌കരിക്കുകയായിരുന്നു. അടിപ്പാത നിര്‍മാണത്തിന്റെ ആവശ്യമായ ക്രെയിന്‍ സാഹസീകമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചിരുന്നു. മടപ്പളി ദേശീയ പാതയില്‍ നിന്ന് കിഴക്കന്‍ മേഖലകളിലേക്കും, പ്രാന്തപ്രദേശങ്ങളിലേക്കുമുള്ള അകലം കുറയ്ക്കാനും ഈ അടിപ്പാത ഏറെ സഹായകരമാകും. 1924 ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതാണ് ഒരാള്‍ പൊക്കത്തിലുള്ള ഗുഹ പോലുള്ള പാത. പിന്നീടിത് ഇരുചക്രവാഹനം കടന്നുപോകുന്ന വഴിയായി മാറി. ഇതാണ് പ്രതിറ്റാണ്ടുകള്‍ക്കൊടുവില്‍ യാതാര്‍ത്ഥ്യമാകുന്നത്. വാഹനങ്ങളടക്കം സുഖമമായി ഇതുവഴി പോകും. മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി യുടെ  പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ആവശ്യമായ ധനസഹായവും, ഇടപെടലുമാണ് യാതാര്‍ത്ഥ്യമാക്കിയത്.

RELATED STORIES

Share it
Top