മടങ്ങിവരവില്‍ രാജസ്ഥാന്‍ രഹാനെയെയും സ്മിത്തിനെയും നിലനിര്‍ത്തും ?ന്യൂഡല്‍ഹി: വിലക്കിന് ശേഷം ഐപിഎല്ലിലേക്ക് തിരിച്ചുവരാനൊരുങ്ങുന്ന രാജസ്ഥാന്‍ റോയല്‍സ് ഇന്ത്യന്‍ താരം അജന്‍ക്യ രഹാനെയേയും ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെയും നിലനിര്‍ത്തുമെന്ന് റിപോര്‍ട്ടുകള്‍. മുന്‍ സീസണുകളില്‍ രാജസ്ഥാന് വേണ്ടി ഇരുവരും നടത്തിയ മികച്ച പ്രകടനങ്ങള്‍ വിലയിരുത്തിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് രാജസ്ഥാന്‍ നീങ്ങുന്നതെന്നാണ് റിപോര്‍ട്ടുകളുള്ളത്. അവസാന സീസണില്‍ പൂനെ സൂപ്പര്‍ ജയന്റിന് വേണ്ടിയാണ് ഇരു താരങ്ങളും കളിച്ചത്. സ്മിത്തായിരുന്നു പൂനെയുടെ ക്യാപ്റ്റന്‍. ഇരുവരേയും നിലനിര്‍ത്തണമെങ്കില്‍ 21 കോടിയോളം രൂപ ക്ലബ്ബിന് ആവശ്യമായി വരും. 2018 ജനുവരി നാലാണ് നിലനിര്‍ത്തിയ താരങ്ങളുടെ റിപോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി.

RELATED STORIES

Share it
Top