മഞ്ഞുമൂലം ഗതാഗതം സ്തംഭിച്ചു; യുവതി റോഡരികില്‍ കുഞ്ഞിന് ജന്മം നല്‍കി

ലണ്ടന്‍: ബ്രിട്ടനില്‍ മഞ്ഞ് മൂടി റോഡ് ഗതാഗതം തടസ്സപ്പെട്ടതോടെ യുവതി റോഡരികില്‍ കുഞ്ഞിനു ജന്മം നല്‍കി. ഡാനിയേല -ആന്‍ഡ്രൂ വാറിങ് ദമ്പതികള്‍ മഞ്ഞില്‍ പിറന്ന കുഞ്ഞിന് സിയന്ന എന്നാണ് പേരിട്ടിരിക്കുന്നത്. സിയന്നയെ കൂടാതെ മറ്റു രണ്ടു കുട്ടികള്‍ കൂടി ദമ്പതികള്‍ക്കുണ്ട്. കുഞ്ഞ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയമായി.
കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് പോവുമ്പോഴാണ് ഡാനിയേലയ്ക്ക് വേദനയുണ്ടാവുന്നത്. തുടര്‍ന്ന്, ആന്‍ഡ്രൂ എയര്‍ ആംബുലന്‍സ്  വിളിക്കുകയായിരുന്നു. എന്നാല്‍, കനത്ത മഞ്ഞുവീഴ്ചയായതിനാല്‍ ദമ്പതിമാര്‍ കാത്തുനിന്ന സ്ഥലം എയര്‍ ആംബുലന്‍സ് സര്‍വീസിനു കണ്ടെത്താന്‍ സാധിച്ചില്ല.  ആംബുലന്‍സ് ഡാനിയേലയെ കണ്ടെത്തും മുമ്പു തന്നെ അവര്‍ കുഞ്ഞിന് ജന്മം നല്‍കിക്കഴിഞ്ഞിരുന്നു. തുടര്‍ന്ന്, ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

RELATED STORIES

Share it
Top