മഞ്ഞുപാളിയിലെ ചരിത്രം

ചരിത്രം പഠിക്കാന്‍ പ്രാചീന ലിഖിതങ്ങളും ശിലാരേഖകളും മറ്റു ശേഷിപ്പുകളും വിദഗ്ധര്‍ പണ്ടുമുതലേ ഉപയോഗിച്ചുവരുന്നതാണ്. മോഹന്‍ജദാരോയിലും ഹാരപ്പയിലുമൊക്കെ 19ാം നൂറ്റാണ്ടില്‍ നടത്തിയ ഖനനങ്ങള്‍ പ്രാചീന നാഗരികതകളെ സംബന്ധിച്ച് അമൂല്യമായ വിവരങ്ങളാണ് നല്‍കിയത്.
ഇപ്പോള്‍ ചരിത്രപഠനത്തിനു പുതിയ നിരവധി ഗവേഷണ മേഖലകള്‍ തുറന്നുകിട്ടിയതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. മഞ്ഞുപാളികളാണ് അതിലൊരു പ്രധാന പഠനമേഖല. മഞ്ഞുമലകള്‍ മുതുമുത്തച്ഛന്‍ മരങ്ങളെപ്പോലെയാണ്. ഓരോ വര്‍ഷവും പുതിയ മഞ്ഞു പെയ്യുമ്പോള്‍ പഴയത് അതിനു കീഴില്‍ അമര്‍ന്നുകിടക്കും. അങ്ങനെ പതിനായിരക്കണക്കിനു കൊല്ലങ്ങള്‍ പഴക്കമുള്ള അടരുകള്‍ മഞ്ഞുമലകള്‍ക്കുള്ളിലുണ്ട്. സമീപകാലത്ത് ഗവേഷകര്‍ ഇത്തരം മഞ്ഞുപാളികള്‍ തുരന്നെടുത്ത് ലബോറട്ടറികളില്‍ പഠനവിധേയമാക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ആല്‍പ്‌സിലെ മൗണ്ട് റോസ പര്‍വതത്തില്‍ നിന്നുള്ള മഞ്ഞുപാളിയെക്കുറിച്ചു പഠിച്ച ബേണ്‍ സര്‍വകലാശാലയിലെ സാപ്ര ബ്രൂഗര്‍ പറയുന്നത്, ഏതാണ്ട് 10,000 വര്‍ഷത്തെ സാമൂഹികാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ അതില്‍ നിന്നു കണ്ടെടുക്കാന്‍ കഴിയുമെന്നാണ്. സാപ്ര ബ്രൂഗര്‍ നടത്തിയ പഠനം, കഴിഞ്ഞ ആയിരം കൊല്ലത്തെ മഞ്ഞുപാളികളെ കേന്ദ്രീകരിച്ചായിരുന്നു. മഞ്ഞില്‍ പുതഞ്ഞുകിടക്കുന്ന ലോഹങ്ങളും രാസഘടകങ്ങളും കാര്‍ഷിക ഉല്‍പന്നങ്ങളും ഒക്കെ അതതു കാലത്തെ സാമൂഹിക-സാമ്പത്തികാവസ്ഥ സംബന്ധിച്ച വളരെ രസകരമായ വിവരങ്ങളാണ് നല്‍കുന്നത്. ഇത്തരം ഘടകങ്ങള്‍ കാറ്റിലും മഴയിലുമൊക്കെ സഞ്ചരിച്ച് മലകളിലെ മഞ്ഞുപാളികളില്‍ ചെന്നെത്തുകയായിരുന്നു.

RELATED STORIES

Share it
Top