മഞ്ഞപ്പെട്ടിയില്‍ യുവാവിനെ തോക്കു കൊണ്ട് അടിച്ച് പരിക്കേല്‍പിച്ചതായി പരാതി

കാളികാവ്: മഞ്ഞപ്പെട്ടിയില്‍ യുവാവിനെ തോക്കുകൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. മഞ്ഞപ്പെട്ടി സ്വദേശി വി പി സ്വാലിഹിനെതിരെയാണ് കേസെടുത്തത്. തലക്കടിയേറ്റ ബിജെപി നേതാവ് കോട്ടയില്‍ സുനില്‍ കുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പാറല്‍ മമ്പാട്ട്മൂല സ്‌കൂളിന് സമീപത്തെ കടയില്‍ ഇരിക്കുമ്പോളാണ് കോട്ടയില്‍ സുനില്‍ കുമാര്‍, പരോല ദേവന്‍ എന്നിവരെ അക്രമിച്ചതെന്നാണ് പരാതി.
പ്രതി സുനിലിന്റെ നേരെ തോക്ക് ചൂണ്ടി. സുനില്‍ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ തോക്ക് കൊണ്ട് കുത്തി പരിക്കേല്‍പിച്ചു എന്നാണ് പരാതി. സുനിലിന്റെ തല കുത്തേറ്റ് പൊട്ടിയിട്ടുണ്ട്. മഞ്ഞപ്പെട്ടി സ്വദേശി 24 കാരനായ വലിയപറമ്പന്‍ സ്വാലിഹിനെതിരെയാണ് കേസെടുത്തിട്ടുള്ളത്. സുനിലിന്റെ കൂടെയുണ്ടായിരുന്ന ദേവനേയും മര്‍ദ്ധിച്ചതായി പരാതിയുണ്ട്. തടഞ്ഞ് വെച്ച് ആയുധം കൊണ്ട് അക്രമിച്ച് കൊല്ലുമെന്ന് പറഞ്ഞു എന്നാണ് കേസ്. മുമ്പ് ഒരു പീഢനക്കേസിലിടപെട്ടതിന് പ്രതികാരമായിട്ടാണ് തങ്ങളെ മര്‍ദ്ധിച്ചതെന്ന് സുനിലും സുഹൃത്തും പറഞ്ഞു. പ്രതി സ്വാലിഹ് ഒളിവിലാണ്.

RELATED STORIES

Share it
Top