മഞ്ഞപ്പിത്തം: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

മണലൂര്‍: മണലൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ തൃശൂര്‍ ഗവ. എഞ്ചിനീയറിങ് കോളജില്‍ നിന്നും മഞ്ഞപ്പിത്തരോഗം ബാധിച്ച ആറു വിദ്യാര്‍ഥികളെ കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ കിണറുകളും സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം മണലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൊതുകിണര്‍ ക്ലോറിനേഷന്‍ നടത്തികൊണ്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിജി ശശി നിര്‍വഹിച്ചു.
കുടുംബ ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. എം എസ് റാണ, ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, ആഷ പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍ പങ്കെടുത്തു. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ആഹാരത്തിനു മുമ്പും ശുചിമുറി ഉപയോഗത്തിനു ശേഷവും കൈകള്‍ സോപ്പിട്ടു കഴുകുക, ആഹാരം ചൂടോടെ ഉപയോഗിക്കുക, ശീതള പാനീയങ്ങള്‍, ഐസ്‌ക്രീം എന്നിവ ഒഴിവാക്കുക എന്നും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികില്‍സ തേടണമെന്നും മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

RELATED STORIES

Share it
Top