മഞ്ഞപ്പട തയ്യാര്‍: റഷ്യന്‍ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു


റിയോ ഡി ജനെയ്‌റോ: റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ ടീമില്‍ സൂപ്പര്‍ താരങ്ങളെല്ലാം ഇടം പിടിച്ചപ്പോള്‍ പരിക്കിനെത്തുടര്‍ന്ന് ഡാനി ആല്‍വസിനെ ഒഴിവാക്കിയാണ് പരിശീലകന്‍ ടിറ്റെ ടീമിനെ പ്രഖ്യാപിച്ചത്. ആല്‍വസിന് പകരം വലത് വിങ് ബാക്കില്‍ ഫാഗ്‌നറെയാണ്  ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റൊരു ശ്രദ്ധേയമായ മാറ്റം യുവന്റസിന്റെ അലക്‌സ് സാന്‍ഡ്രോയെ പുറത്താക്കി അത്‌ലറ്റികോ മാഡ്രിഡിന്റെ ഫിലിപ്പ് ലൂയിസിനെ ടീമില്‍ ഉള്‍പ്പെടുത്തിയതാണ്. പ്രതിരോധത്തില്‍  തിയാഗോ സില്‍വ, മാര്‍ക്വിനോസ്, മിറാന്‍ഡ,പെഡ്രോ ഗെറോമെല്‍ എന്നിവരെയും ടിറ്റെ പരിഗണിച്ചപ്പോള്‍ ചെല്‍സിയുടെ ഡേവിഡ് ലൂയിസ് പുറത്തായി.
മുഖ്യ ഗോള്‍കീപ്പറായി റോമയുടെ അലിസനെ ടിറ്റെ തിരഞ്ഞെടുത്തപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ എഡേഴ്‌സന്‍, കാസിയോ എന്നിവരും വലകാക്കാന്‍ ടീമിനൊപ്പമുണ്ട്.
റയല്‍ മഡ്രിഡിന്റെ കാസിമെറോ, ബാഴ്‌സലോണയുടെ പൗളിന്യോ, ബാഴ്‌സയുടെ തന്നെ ഫിലിപ്പ് കോട്ടീഞ്ഞോ,മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫെര്‍ണാണ്ടിന്യോ, ചെല്‍സിയുടെ വില്യന്‍, റെനെറ്റോ ആഗസ്‌റ്റോ, ഫ്രെഡ് എന്നിവരാണ് മധ്യനിരയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പിഎസ്ജിയുടെ സൂപ്പര്‍ താരം നെയ്മര്‍ നയിക്കുന്ന മുന്നേറ്റ നിരയില്‍, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗബ്രിയേല്‍ ജീസസ്, ലിവര്‍പൂളിന്റെ റോബര്‍ട്ട് ഫിര്‍മിനോ, യുവന്റസിന്റെ ഡഗ്ലസ് കോസ്റ്റ, ടൈസണ്‍ എന്നിവരാണ് ഉള്ളത്.

RELATED STORIES

Share it
Top