മഞ്ചേശ്വരത്ത് ലീഗ് ഉപതിരഞ്ഞെടുപ്പിന് നീക്കം നടത്തുന്നതായി സൂചനകാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ മുസ്‌ലിം ലീഗ് തയ്യാറെടുക്കുന്നതായി സൂചന. മഞ്ചേശ്വരത്ത് കള്ളവോട്ടു നടന്നെന്നാരോപിച്ച് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രന്‍ നടത്തുന്ന നിയമയുദ്ധത്തില്‍ തിരിച്ചടി നേരിടേണ്ടി വുരമോയെന്ന സംശയത്തിലാണ് പുതിയ നീക്കമെന്നാണ് സൂചന. നിലവിലെ എംഎല്‍എ അബ്ദുള്‍ റസാഖിനെ രാജിവെപ്പിച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. ഇടതുപക്ഷവുമായി രഹസ്യ ധാരണയുണ്ടാക്കാനും നീക്കമുള്ളതായി സൂചനയുണ്ട്. അതേസമയം, കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹരജിയില്‍ വിധി അടുത്ത മാസം വന്നേക്കും. 89 വോട്ടുകള്‍ക്കാണ് അബ്ദുള്‍ റസാഖ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. കള്ളവോട്ട് നടന്നുവെന്നു തെളിഞ്ഞാല്‍ സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അതേസമയം, വാര്‍ത്തകള്‍ ലീഗ് നേതൃത്വം നിഷേധിച്ചു. വാര്‍ത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

[related]

RELATED STORIES

Share it
Top