മഞ്ചേശ്വരം തിരഞ്ഞെടുപ്പ്: കേസ് പിന്‍വലിക്കില്ല

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി പി ബി അബ്ദുര്‍റസാഖ് എംഎല്‍എയുടെ വിജയവുമായി ബന്ധപ്പെട്ട് താന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസ് പിന്‍വലിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഞ്ചേശ്വരം മണ്ഡലത്തില്‍ പി ബി അബ്ദുര്‍റസാഖിനെതിരേ മല്‍സരിച്ച ബിജെപി സ്ഥാനാര്‍ഥിയുമായിരുന്ന കെ സുരേന്ദ്രന്‍ പറഞ്ഞു. സാക്ഷിപ്പട്ടികയില്‍പെട്ട 67 പേരെ വിസ്തരിക്കണമെന്നാണ് തന്റെ ആവശ്യം. സാക്ഷികളെ സ്വാധീനിക്കാനാണ് യുഡിഎഫ്-എല്‍ഡിഎഫ് നീക്കം. ഇവര്‍ സഹകരിച്ചാല്‍ ഒരാഴ്ചയ്ക്കകം കേസ് തീര്‍പ്പാക്കാന്‍ കഴിയുമെന്നും കാസര്‍കോട്ട് മാധ്യമപ്രവര്‍ത്തകരോട് സുരേന്ദ്രന്‍ പറഞ്ഞു.

RELATED STORIES

Share it
Top