മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്: രണ്ടുപേര്‍ സമന്‍സ് കൈപ്പറ്റി

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് മുസ്്‌ലിം ലീഗിലെ പി ബി അബ്ദുര്‍ റസാഖ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ സാക്ഷികളായി വാദിഭാഗം നല്‍കിയ 67 പേരില്‍ രണ്ടുപേര്‍മാത്രം സമന്‍സ് കൈപ്പറ്റി. 69 പേര്‍ക്ക് സ്പീഡ് പോസ്റ്റിലൂടെ സമന്‍സ് അയക്കാന്‍ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതില്‍ രണ്ടുപേര്‍ നേരത്തെ ഹാജരായതിനാല്‍ 67 പേര്‍ക്കാണ് സ്പീഡ് പോസ്റ്റ് സമന്‍സ് അയച്ചത്. ഇവരില്‍ കുമ്പള ഉളുവാറിലെ ഇപ്പോള്‍ ഗള്‍ഫിലുള്ള അഹമ്മദ് റാഫിയുടെ സമന്‍സ് പിതാവാണ് വാങ്ങിയത്. മറ്റൊരു സാക്ഷിയായ കപ്പല്‍ ജീവനക്കാരന്‍ ഉളുവാറിലെ അബൂബക്കര്‍ നവാസ് എന്നിവരെ ഈമാസം 14ന് കോടതിയില്‍ ഹാജരാക്കണമെന്ന് വാദിഭാഗം അഭിഭാഷകനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 14ന് കേസില്‍ വാദം തുടങ്ങുമെന്നാണറിയുന്നത്.

RELATED STORIES

Share it
Top