മഞ്ചേരി മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ അനാസ്ഥ വെടിയണം: കാംപസ് ഫ്രണ്ട്

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജ് വിഷയത്തില്‍ സര്‍ക്കാര്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന അനാസ്ഥ വെടിയണമെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ഇസ്മായില്‍ മണ്ണാര്‍മല ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന്— ഉണ്ടാകുന്ന അനാസ്ഥ മഞ്ചേരി മെഡിക്കല്‍ കോളജിന്റെ നിലനില്‍പിനു ഭീഷണിയാവുന്നു.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥിരഅംഗീകാരം ലഭ്യമാക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന വൈകിപ്പിക്കല്‍ വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കുമെന്നും അദ്ദേഹം ആരോപിച്ചു.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഇടതു- വലതു സര്‍ക്കാറുകള്‍ പരാജയപ്പെട്ടിരിക്കുന്നു.ഇക്കാര്യത്തിലുള്ള അലംഭാവം അവസാനിപ്പിക്കണമെന്നും അടിയന്തര നടപടി വേണമെന്നും ഈസ്റ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഇസ്മായില്‍ മണ്ണാര്‍മല അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷഫീക് വാക്കാലൂര്‍, റമീസ് ഇരിവേറ്റി, റോഷന്‍ മഞ്ചേരി, ഫിദ മലപ്പുറം, ജാസ്മിന്‍ കാവനൂര്‍ എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top