മഞ്ചേരി മെഡിക്കല്‍ കോളജിന് മുന്നില്‍ പ്രതീകാത്മക ശസ്ത്രക്രിയ നടത്തി

മഞ്ചേരി: അറ്റകുറ്റപ്പണിയുടെ പേരില്‍ രണ്ടു മാസത്തോളമായി മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഓപറേഷന്‍ തിയേറ്ററുകള്‍ അടച്ചിട്ടതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആശുപത്രിക്കു മുന്നില്‍ പ്രതീകാത്മകമായി ശസ്ത്രക്രിയ നടത്തി പ്രതിഷേധിച്ചു. ശസ്ത്രക്രിയക്ക് വിധേയരാവേണ്ട രോഗികളെ മഞ്ചേരിയില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയാണിപ്പോള്‍.
വാര്‍ഷിക അറ്റകുറ്റപ്പണിയുടെ പേരില്‍ അടച്ചിട്ട തിയേറ്ററുകള്‍ തുറക്കുന്നത് അനന്തമായി നീളുന്ന സാഹചര്യത്തില്‍ പ്രതിഷേധം ശക്തമാണ്. പ്രതീകാത്മക ശസ്ത്രക്രിയ സമരം ഡിസിസി സെക്രട്ടറി ഡോ. ഹരിപ്രിയ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അക്ബര്‍ മിനായി അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top