മഞ്ചേരി മെഡിക്കല്‍ കോളജ് അക്കാദമിക കെട്ടിടം ശാരീരിക അവശതയുള്ളവരെ വലയ്ക്കുന്നു

മഞ്ചേരി: അഞ്ചു നിലകളുള്ള മഞ്ചേരി മെഡിക്കല്‍ കോളജിലെ അക്കാദമിക കെട്ടിടത്തില്‍ ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തത് വിദ്യാര്‍ഥികളേയും അധ്യാപകരേയും വലക്കുന്നു. ശാരീരിക അവശതകളുള്ളവരും പ്രായമേറിയവരും കെട്ടിടത്തിന്റെ മുകള്‍ നിലകളിലെത്താന്‍ കഷ്ടപ്പെടുകയാണ്. കെട്ടിടത്തില്‍ ലിഫ്റ്റുണ്ടെങ്കിലും ഇതു പ്രവര്‍ത്തിപ്പാനുള്ള നടപടികളായിട്ടില്ല. ഇക്കാര്യത്തി ല്‍ ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തമാണ്. മൂന്നു വര്‍ഷമായി കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ല. ഇതാണ് ലിഫ്റ്റ് സംവിധാനം നോക്കുകുത്തിയാവാന്‍ പ്രധാന കാരണം. കെട്ടിടത്തിന് നഗരസഭ ഇതുവരെ നമ്പറിടാത്തതാണ് കണക്ഷനെടുക്കുന്നതിലെ സാങ്കേതിക പ്രശ്‌നം. തൊട്ടടുത്തുള്ള കെട്ടിടത്തില്‍നിന്ന് താല്‍ക്കാലികമായി വൈദ്യുതി ലഭ്യമാക്കിയിരിക്കുകയാണ്. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഉടന്‍ ലിഫ്റ്റ് പ്രവര്‍ത്തന സജ്ജമാക്കണമെന്നാവശ്യപ്പെട്ട് ഇന്‍ഡിപെന്‍ഡന്‍സ് മെഡിക്കോസ് ഭാരവാഹികളായ ഹസ്സന്‍ റഷീദ്, മുഹമ്മദ് റാഫി എന്നിവര്‍ ജില്ലാകലക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.പരിശീലന ക്യാംപ് മഞ്ചേരി: തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്തിലെ വളര്‍ന്നുവരുന്ന ഫുട്‌ബോള്‍ കളിക്കാരായ കുട്ടികള്‍ക്ക്  ദീര്‍ഘകാല പരിശീലന ക്യാംപ് സംഘടിപ്പിക്കുന്നു.

RELATED STORIES

Share it
Top