മഞ്ചേരിയില്‍ 300 കോടിയുടെ പുതിയ ആശുപത്രി വരുന്നു; വെബ്‌സൈറ്റ് പ്രകാശനം നാളെമഞ്ചേരി: 300 കോടി രൂപ ചെലവില്‍ 300 ബെഡ്ഡുകളോടെയുള്ള സമാന ഹാപ്പിനസ് മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി മഞ്ചേരിയില്‍ ആരംഭിക്കുമെന്ന് സമാന ബിസിനസ് ഗ്രൂപ്പ് മാനേജ്‌മെന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനലിനു സമീപമുള്ള നാല് ഏക്കര്‍ സ്ഥലത്താണ് സ്ഥാപിക്കുക. അന്താരാഷ്ട്ര നിലവാരത്തിലുള്ള സംരംഭത്തിന്റെ പ്രഥമ ബ്ലോക്ക് 150 കോടി ചെലവില്‍ 2020ഓടെ പൂര്‍ത്തിയാക്കും. മലയാളികള്‍ക്കു പുറമേ വിദേശികളും നിക്ഷേപകരായി രംഗത്തുണ്ട്. ഹാപ്പിനസിന്റെ രണ്ടാമത്തെ ബ്രാഞ്ച് ഷാര്‍ജ മെഡിക്കല്‍ സിറ്റിയിലും പിന്നീട് മലേസ്യയിലും സിംഗപ്പൂരിലും ആരംഭിക്കുമെന്നും ഇവര്‍ അറിയിച്ചു. ആശുപത്രിയുടെ വെബ്‌സൈറ്റ് പ്രകാശനം നാളെ 10.30നു മുന്‍ ഐടി വകുപ്പുമന്ത്രിയും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ സിഎംഡി ഒ എം എ റഷീദ്, വൈസ് ചെയര്‍മാന്‍ ഉമ്മര്‍ മുസ്‌ല്യാര്‍,  ഡിഎംഡി സാബിത്ത് കൊരമ്പ, പ്രൊജക്ട് മാനേജര്‍ ഇ സി മുഹമ്മദ്, ബിസിനസ് കൗണ്‍സിലര്‍ അജേഷ് കെ ആന്റണി പങ്കെടുത്തു.

RELATED STORIES

Share it
Top