മഞ്ചേരിയില്‍ ഭവനപദ്ധതി നഗരസഭ അട്ടിമറിക്കുന്നെന്ന് പ്രതിപക്ഷം

മഞ്ചേരി: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതി മഞ്ചേരി നഗരസഭയില്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തി ല്‍ പറഞ്ഞു.
ഭൂരഹിതരും ഭവന രഹിതരുമായവര്‍ക്ക് വീട് നല്‍കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനാവുന്നില്ലെന്നാണ് മുനിസിപ്പല്‍ അധികൃതരുടെ ന്യായീകരണം. ഭൂമി ലഭ്യമാവാന്‍ അവസരം ഉണ്ടായിട്ടും രാഷ്ട്രീയ ലാക്കോടെ അനാസ്ഥ പുലര്‍ത്തുകയാണ് ഭരണ പക്ഷമെന്ന് പ്രതിപക്ഷം ആരോപിച്ചു.
വേട്ടേക്കോട്, നെല്ലിപ്പറമ്പ്, വീമ്പൂര്‍ തുടങ്ങിയ ഇടങ്ങളില്‍ ഏക്കര്‍ കണക്കിന് ഭൂമി ലഭ്യമാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.  ഇക്കാര്യ സിപിഎം ഏരിയാ കമ്മറ്റി ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി.  ഇതോടെ എംഎല്‍എ വില്ലേജ് ഓഫിസര്‍മാരുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തു.
എന്നിട്ടും നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. ക്ലാസ് മുറികള്‍ ഹൈടെക് ആക്കാനുള്ള സമഗ്ര വിദ്യാഭ്യാസ പദ്ധതി, മാലിന്യ സംസ്‌ക്കരണത്തിനുള്ള ഹരിത മിഷന്‍ പദ്ധതി,  ജൈവ പച്ചക്കറി കൃഷി പദ്ധതി തുടങ്ങി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം മഞ്ചേരിയില്‍ നടപ്പാവാതെപോവുകയാണ്.
കൊട്ടിഘോഷിച്ചു നടപ്പാക്കിയ മാലിന്യ സംസ്‌ക്കരണ പദ്ധതിയിലും കെടുകാര്യസ്ഥതത വ്യക്തമാണ്. ജനങ്ങള്‍ക്കിടയില്‍ ബോധവല്‍കരണം നടത്താതെയാണ് മാലിന്യ സംസ്‌ക്കരണത്തിന് നഗരസഭ ശ്രമിച്ചത്.
പദ്ധതികളുടെ നടത്തിപ്പി ല്‍ സുതാര്യതയില്ലായ്മ വ്യാപകമാണ്. നെല്ലിക്കുത്ത് ഗവ ണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിനു പുറമെ മഞ്ചേരി ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളിന് മൂന്ന് കോടി രൂപയാണ് ക്ലാസ് മുറികളുടെ നവീകരണത്തിനായി സര്‍ക്കാര്‍ അനുവദിച്ചത്.
എന്നാല്‍ പദ്ധതി നടത്തിപ്പിനായി വിപുലമായ വിദ്യാഭ്യാസ വികസന സമിതി വിളിച്ച് ചേര്‍ക്കാന്‍ പോലും നഗരസഭ തയ്യാറായില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ നേതാവ് അഡ്വ. കെ ഫിറോസ് ബാബു, സിപിഎം ഏരിയ സെക്രട്ടറി വല്ലാഞ്ചിറ അജിത് കുമാര്‍, എല്‍സി സെക്രട്ടറിമാരായ എം നിസാറലി എന്ന കുട്ട്യാന്‍, കെ ഉബൈദ്, മുന്‍കൗണ്‍സിലര്‍ പൂന്തല അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top