മഞ്ചേരിയില്‍ തീപിടുത്തം; 40 ലക്ഷത്തോളം രൂപയുടെ നഷ്ടംമഞ്ചേരി: മഞ്ചേരി-മലപ്പുറം  റോഡില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ തീപ്പിടുത്തത്തില്‍ 40 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം. ഗവ: മെഡിക്കല്‍ കോളേജിന് സമീപമുള്ള മാര്‍ക്ക് ഫൂട് വെയര്‍ എന്ന കടയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. കടക്കുള്ളിലെ ഇലക്ട്രിക്ക് ഉപകരണങ്ങളും, വില്‍പനക്ക് വച്ചിരുന്ന സാധനങ്ങളും അഗ്‌നിക്കിരയായി. മഞ്ചേരി,മലപ്പുറം, തിരുവാലി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘമെത്തി നാല് മണിക്കൂര്‍ പ്രയത്‌നിച്ചാണ് തീയണച്ചത്.  അഗ്‌നി ട്രോമാ കെയര്‍ വളണ്ടിയര്‍മാരും, നാട്ടുകാരും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

RELATED STORIES

Share it
Top