മഞ്ചേരിയില്‍ ഒന്‍പതുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന കേസ്; പ്രതിക്ക് വധശിക്ഷ തന്നെ

മലപ്പുറം: മഞ്ചേരിയില്‍ സ്‌കൂള്‍ വിട്ട് മടങ്ങുംവഴി  ഒന്‍പതുകാരിയെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ  നിലമ്പൂര്‍ സ്വദേശി  അബ്ദുള്‍ നാസറിന് മഞ്ചേരി സെഷന്‍സ് കോടതി വിധിച്ച വധശിക്ഷയാണ് ഹൈക്കോടതി ശരിവച്ചത്.ശിക്ഷയില്‍  ഇളവ് ആവശ്യപ്പെട്ട് പ്രതി സമര്‍പ്പിച്ച അപ്പീല്‍ തളളിയ ഹൈക്കോടതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗംചെയ്ത് കൊന്ന പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും വ്യക്തമാക്കി. 2009ലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രതി മാനഭംഗപ്പെടുത്തി. വിവരം പുറത്താകുമെന്ന ഭയത്തെതുടര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയും ചെയ്തു.

RELATED STORIES

Share it
Top