മഞ്ചേരിയിലെ ഗതാഗത പരിഷ്‌കാരം: ആര്‍ടിഎ യോഗത്തില്‍ തീരുമാനമായില്ല

മഞ്ചേരി: ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ച് മഞ്ചേരിയിലെ ഗതാഗത പരിഷ്‌ക്കാരം റീജ്യണല്‍ ട്രാന്‍സ്‌പോര്‍ അതോറിറ്റി ചര്‍ച്ച ചെയ്തു. വിഷയത്തില്‍ തീരുമാനം പിന്നീടറിയിക്കുമെന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ മലപ്പുറത്തു ചേര്‍ന്ന യോഗം അറിയിച്ചു. ചര്‍ച്ചയില്‍ വിവിധ സംഘടനാ നേതാ—ക്കളും പങ്കെടുത്തു.
ബസ്സുടമകളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതിനായി കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായ എ ഗോപിനാഥ് പങ്കെടുത്തു. വിവിധ സംഘടനകള്‍ എതിര്‍പ്പുമായെത്തിയ ഗതാഗത പരിഷ്‌ക്കാര ശുപാര്‍ഷയില്‍ അന്തിമ തീരുമാനം ഉടനുണ്ടാവുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നിലവിലെ ഗതാഗത രീതി മാറ്റുകയാണെങ്കില്‍ സര്‍വീസ് നിര്‍ത്തിവെച്ച് പ്രക്ഷോഭമാരംഭിക്കുമെന്ന് സ്വകാര്യ ബസുടമകളും ബഹുജന പ്രക്ഷോഭമാരംഭിക്കുമെന്ന് ടൗണ്‍ സംരക്ഷണ സമിതിയും വ്യക്തമാക്കിയിരുന്നു. ഗതാഗത രീതി മാറ്റുന്നതില്‍ എതിര്‍പ്പറിയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും കഴിഞ്ഞ ദിവസം രംഗത്തു വന്നു.
എന്നാല്‍ കച്ചേരിപ്പടി ബസ് സ്റ്റാന്റിനെ ജനകീയമാക്കണമെന്ന ആവശ്യമാണ് ബസ് ടെര്‍മിനലില്‍ കടമുറികള്‍ വാടകക്കെടുക്ക് കച്ചവടം നടത്തുന്ന വ്യാപാരികള്‍ ഉന്നയിച്ചത്. നിര്‍ജീവമായി കിടക്കുന്ന സ്റ്റാന്റില്‍ കച്ചവടം നടത്തുന്നവര്‍ നിലനില്‍പ്പു ഭീഷണിയിലാണ്. 2017 നവംബര്‍ 14ന് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി ഗതാഗത പരിഷാക്കാരം സംബന്ധിച്ച് തീരുമാനമെടുത്തത്. ഇതില്‍ വിവിധ സംഘടനകളുടെ അഭിപ്രായം ആര്‍ടിഎ അധ്യക്ഷന്‍ കൂടിയായ ജില്ലാ കലക്ടര്‍ ആരാഞ്ഞിരുന്നു.
തുടര്‍ന്നാണ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസറാണ് സെക്രട്ടറിയും ജില്ലാ പൊലീസ് മേധാവിയും ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട് കമ്മീഷണറും അംഗങ്ങളുമായ സമിതി വിഷയം ചര്‍ച്ച ചെയ്തത്. നേരത്തെ നഗരത്തില്‍ നടപ്പിലാക്കിയ ഗതാഗത പരിഷ്‌ക്കാരം ഹൈക്കോടതി നിര്‍ദേശപ്രകാരം റദ്ദാക്കിയതാണ്.

RELATED STORIES

Share it
Top