മജീസിയ ഭാനുവിന് സഹായപെരുമഴ; തുര്‍ക്കിയിലെ മല്‍സരത്തില്‍ പങ്കെടുക്കും

കോഴിക്കോട്: മജീസിയ ഭാനുവെന്ന അന്തര്‍ദേശീയ പവര്‍ ലിഫ്റ്റര്‍ക്ക് തുര്‍ക്കിയിലെ പഞ്ചഗുസ്തി മല്‍സരത്തില്‍ പങ്കെടുക്കാന്‍ നിരവധി സംഘടനകളും വ്യക്തികളും സഹായവുമായി രംഗത്തെത്തി.
നേരത്തെ മെയ്മാസത്തില്‍ ലക്്‌നോവില്‍ നടന്ന ദേശീയ പഞ്ചഗുസ്തി മല്‍സരത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ ഈ കായിക താരത്തെ അടുത്ത ഒക്ടോബര്‍ 13 മുതല്‍ 22 വരെ തുര്‍ക്കിയില്‍ നടക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കാന്‍ സ്‌പോണ്‍സര്‍ ചെയ്തവര്‍ പിന്‍മാറുകയായിരുന്നു. ഈ കാര്യം വാര്‍ത്താസമ്മേളനം നടത്തി വിവരിച്ചതിന്റെ ഫലമായി എംഇഎസ്, ജിഐഒ തലശ്ശേരി ഫോര്‍ എവര്‍ ഗ്രൂപ്പ് എന്നീ സംഘടനകള്‍ സാമ്പത്തിക സഹായവുമായി രംത്തെത്തി തന്റെ സ്വപ്്‌നം യാഥാര്‍ഥ്യവ ല്‍ക്കരിച്ചതായി മജീസിയ വാ ര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
യുഎഇ യിലെ കെപികെ ഗ്രൂപ്പ് സ്‌പോണ്‍സര്‍ഷിപ്പ് വഹിക്കാനും തയാറാക്കിയിട്ടുണ്ട്. മുഴുവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും മജീസിയ നന്ദി പറഞ്ഞു.

RELATED STORIES

Share it
Top