മജീദിയ വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ : സുപ്രിംകോടതി വിധി ചരിത്രപ്രധാനം-കെയുഡബ്ല്യുജെതിരുവനന്തപുരം: മജീദിയ വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ കരാര്‍ ജീവനക്കാര്‍ക്കും നടപ്പാക്കണമെന്ന സുപ്രിംകോടതി വിധി ചരിത്രപ്രധാനവും ഏറ്റവും സ്വാഗതാര്‍ഹവുവുമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍. സ്ഥിരം ജീവനക്കാര്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍  കരാര്‍ ജീവനക്കാര്‍ക്കും നല്‍കണമെന്ന് നേരത്തേ തന്നെ സുപ്രിംകോടതി ഉത്തരവുണ്ട്. വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ ഇനിയും നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ ഉടനെ നടപ്പാക്കണമെന്നും വിധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വിധി മാധ്യമരംഗത്തെ കരാര്‍ വല്‍ക്കരണത്തിന് ശക്തമായ താക്കീതാണ്. ജീവനക്കാരെ വേജ്‌ബോര്‍ഡിനു പുറത്താക്കാന്‍ കരാര്‍ നിയമനം കൊണ്ടുവന്ന ഇന്ത്യയിലെ കോര്‍പറേറ്റ്, മാധ്യമ മാനേജ്‌മെന്റുകള്‍ക്കുള്ള വലിയ തിരിച്ചടിയാണ് സുപ്രിംകോടതി വിധിയെന്നും പ്രസിഡന്റ് പി എ അബ്ദുല്‍ ഗഫൂറും ജനറല്‍ സെക്രട്ടറി സി നാരായണനും പ്രസ്താവനയില്‍ പറഞ്ഞു.

RELATED STORIES

Share it
Top