മജീദിയ വേജ്‌ബോര്‍ഡ് : കോടതിയലക്ഷ്യകേസില്‍ വിധി നാളെന്യൂഡല്‍ഹി: സുപ്രിംകോടതിയുത്തരവുണ്ടായിട്ടും മജീദിയ വേജ്‌ബോര്‍ഡ് ശുപാര്‍ശ നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരായ കോടതിയലക്ഷ്യക്കേസില്‍ സുപ്രിംകോടതി നാളെ വിധി പറയും. രജ്ഞന്‍ ഗൊഗോയ്, നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ചാണ് വിധിപറയുക. പത്രസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മാന്യമായ വേതനം ഉറപ്പുവരുത്തുന്ന മജീദിയ വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിംകോടതി 2014 ഫെബ്രുവരിയില്‍ വിധിപറഞ്ഞിരുന്നു. വേജ്‌ബോര്‍ഡ് 2014 ഏപ്രില്‍ മുതല്‍, 2011 നവംബര്‍ 11 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്നും കുടിശ്ശിക ജീവനക്കാര്‍ക്ക് ഒരു വര്‍ഷംകൊണ്ട് കൊടുത്തുതീര്‍ക്കണമെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് പി സദാശിവം അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം.

RELATED STORIES

Share it
Top