മങ്ങാട് ബിജെപി - സിപിഎം സംഘര്‍ഷം : രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റുകുന്നംകുളം: ബിജെപി-സിപിഎം സംഘര്‍ഷം തുടരുന്ന മങ്ങാട് ഇന്നലെ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. എസ്‌സി മോര്‍ച്ച പഞ്ചായത്ത കമ്മറ്റി അംഗം മങ്ങാട് മേല്‍പാടത്ത് കൃഷ്ണന്‍മകന്‍ പുരുഷു (33), ബിജെപി പവര്‍ത്തകനായ കുന്നത്തേരി വീട്ടില്‍ രവി(40) എന്നിവര്‍ക്കാണ് വെട്ടേറ്റത്.  രവിയുടെ പരിക്ക് ഗുരുതരമാണ്. കഴിഞ്ഞ ദിവസം രാത്രി മങ്ങാട് പൊന്നം ജങ്ഷന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. വൈകീട്ട് മേഖലയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് തിരിച്ചുവരും വഴിയാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. ബൈക്ക് തടഞ്ഞു നിര്‍ത്തി 20 പേരടങ്ങുന്ന സംഘമാണ് അക്രമിച്ചതെന്ന് ബിജെപി ആരോപിച്ചു. രവിയുടെ കാലിന്റെ തുടയിലാണ് വെട്ടേറ്റത്. ഇയാള്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. പുരുഷുവിന് തലയിലാണ് വെട്ടേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവരെ ബിജെപി ജില്ലാപ്രസിഡന്റ് എ നാഗേഷ് സന്ദര്‍ശിച്ചു. വൈസ് പ്രസിഡന്റ് അനീഷ് ഇയ്യാല്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ്്, കെ എസ് രാജേഷ്, എം വി ഉല്ലാസ്, സി ബി ശ്രീഹരി സുഭാഷ്പാക്കത്ത് തുടങ്ങിയവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

RELATED STORIES

Share it
Top