മക്ക മസ്ജിദ് സ്‌ഫോടനക്കേസ്: എന്‍ഐഎയുടെ നീക്കം ദുരൂഹം

കോഴിക്കോട്: തെളിവുകള്‍ പകല്‍ പോലെ വ്യക്തമായിട്ടും മക്ക മസ്ജിദ് സ്ഫോടനക്കേസ് പ്രതികളെ വെറുതെ വിടാനിടയാക്കിയ സാഹചര്യം ഞെട്ടലുളവാക്കുന്നതാണെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി.
അസീമാനന്ദ ഉള്‍പ്പെടെയുള്ള പ്രധാന പ്രതികള്‍ ഗൂഢാലോചനയില്‍ പങ്കുകൊണ്ടുവെന്ന് കുറ്റസമ്മത മൊഴി നല്‍കിയിട്ടും തെളിവുകളെല്ലാം പ്രതികള്‍ക്ക് എതിരായിട്ടും എല്ലാവരെയും വെറുതെ വിടുമ്പോള്‍ ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം കുറയും. കേസില്‍ അപ്പീല്‍ നല്‍കാനും സുതാര്യവും സത്യസന്ധവുമായി വിചാരണ നടത്താനും എന്‍ഐഎയും സര്‍ക്കാരും തയ്യാറാവണം. സ്ഫോടന പരമ്പരയ്ക്ക് പുറമേ വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലും കേന്ദ്രത്തില്‍ എന്‍ഡിഎ അധികാരത്തില്‍ വന്ന ശേഷമുള്ള എന്‍ഐഎയുടെ നീക്കങ്ങള്‍ ദുരൂഹമാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

RELATED STORIES

Share it
Top