മക്ക മസ്ജിദ് സ്‌ഫോടനം: ആര്‍എസ്എസ് ബന്ധമുള്ളവരെ വര്‍ഗീയവാദിയായി കാണാനാവില്ല; കുറ്റസമ്മതം അസീമാനന്ദയുടെ ഇഷ്ടപ്രകാരമല്ല-കോടതി

ഹൈദരാബാദ്: മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ട സ്വാമി അസീമാനന്ദയുടെ കുറ്റസമ്മതം സ്വന്തം ഇഷ്ടപ്രകാരമല്ലെന്ന് എന്‍ഐഎ പ്രത്യേക കോടതി. ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന പേരില്‍ ഒരാളെ വര്‍ഗീയവാദിയും സാമൂഹ്യ വിരുദ്ധനുമായി കാണാനാവില്ല. ആര്‍എസ്എസ് ഒരു നിരോധിത സംഘടനയല്ലെന്നും കോടതി പറഞ്ഞു. പോലീസ് കസ്റ്റഡിയിലിരിക്കെ ചിത്രീകരിച്ച സ്വാമി അസീമാനന്ദയുടെ കുറ്റസമ്മത വീഡിയോ ദൃശ്യങ്ങള്‍ വിശ്വാസത്തിലെടുക്കാനാകില്ല. ബാഹ്യസമ്മര്‍ദ്ദം മൂലമാണ് അത് പറഞ്ഞതെന്നും കോടതി പറഞ്ഞു.ഹൈദരാബാദ് ജയിലിലുള്ളപ്പോള്‍ സഹതടവുകാരായ രണ്ട് പേരോട് അസീമാനന്ദ കുറ്റസമ്മതം നടത്തിയിരുന്നതായുള്ള പ്രോസിക്യൂട്ടറുടെ വാദവും കോടതി തള്ളി. സഹതടവുകാരെന്ന് പറയുന്ന മഖ്ബൂര്‍ ബിന്‍ അലി, ശൈഖ് അബ്ദുല്‍ ഖലീം എന്നിവര്‍ അസീമാനന്ദയുടെ കൂടെ ജയിലിലുണ്ടായിരുന്നുവെന്നത് തെളിയിക്കാനായിട്ടില്ലെന്നും കോടതി പറഞ്ഞു.
2007 മേയ് 18ന്  ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ മക്ക മസ്ജിദില്‍ ജുമുഅ നമസ്‌കാരത്തിനിടെയായിരുന്നു സ്‌ഫോടനം. ശക്തിയേറിയ ഐഇഡി സ്‌ഫോടക വസ്തു ഉപയോഗിച്ചു നടത്തിയ പൊട്ടിത്തെറിയില്‍ 9 പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.കേസിലെ മുഴുവന്‍ പ്രതികളെയും കഴിഞ്ഞ ഏപ്രില്‍ 18ന് കോടതി വെറുതെവിട്ടിരുന്നു.

RELATED STORIES

Share it
Top